അറിയിപ്പ്
പുതുച്ചേരി സിവിൽ സപ്ലൈസ് ആൻ്റ് കൺസ്യൂമർ അഫയേഴ്സ് ഡിപ്പാർട്ട്മെന്റിൻ്റെ നിർദ്ദേശാനുസരണം മാഹിയിലെ നിലവിലുള്ള റേഷൻ കാർഡുകളുടെ കമ്പ്യൂട്ടർ വിവര ശേഖരത്തിൽ മുഴുവൻ കാർഡ് അംഗങ്ങളുടെയും ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇതുവര ആധാർ നമ്പർ ബന്ധിപ്പിക്കാത്തവരുടെ പേര് വിവരങ്ങൾ വാർഡ് തലത്തിൽ അതാത് അംഗണവാടികളിൽ 9/01/2023 മുതൽ 20/01/2023 വരെ പ്രദർശിപ്പിക്കുന്നതാണ്...
ആധാർ നമ്പർ റേഷൻ കാർഡുമായി ഇതുവരെ ബന്ധിപ്പിക്കാത്ത പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ട കാർഡ് അംഗങ്ങൾ ആധാർ കാർഡിൻ്റെ ഫോട്ടോകോപ്പിയിൽ റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തി അതാത് സ്ഥലത്തെ അംഗണവാടി ജീവനക്കാരെ 20/01/2023 തീയ്യതിക്കുള്ളിൽ ഏൽപ്പിക്കേണ്ടതാണ്...
അല്ലാത്തപക്ഷം റേഷൻ കാർഡുകളുടെ കമ്പ്യൂട്ടർ വിവര ശേഖരത്തിൽ നിന്നും അത്തരം അംഗങ്ങളുടെ പേര് ഇനിയോരു അറിയിപ്പ് ഇല്ലാതെ നീക്കം ചെയ്യുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Post a Comment