o പുതുച്ചേരി-മാഹി ബസിൽ യാത്ര ചെയ്ത സ്ത്രീ യാത്രക്കാരെ ദേഹോപദ്രവം ചെയ്തതായി പരാതി
Latest News


 

പുതുച്ചേരി-മാഹി ബസിൽ യാത്ര ചെയ്ത സ്ത്രീ യാത്രക്കാരെ ദേഹോപദ്രവം ചെയ്തതായി പരാതി

    


പുതുച്ചേരി-മാഹി ബസിൽ യാത്ര ചെയ്ത സ്ത്രീ യാത്രക്കാരെ ദേഹോപദ്രവം ചെയ്തതായി പരാതി

പന്തക്കൽ:  പുതുച്ചേരി-മാഹി ബസിൽ യാത്ര ചെയ്ത സ്ത്രീ യാത്രക്കാരെ ദേഹോപദ്രവം ചെയ്തതായി പരാതി.വ്യാഴാഴ്ച്ച മാഹിയിൽ നിന്നും  പുതുച്ചേരിക്ക് പുറപ്പെട്ട പുതുച്ചേരി സർക്കാറിൻ്റെ അധീനതയിലുള്ള പി.ആർ.ടി.സി.ബസിൽ യാത്ര  ചെയ്തവിദ്യാർഥിനി അടക്കം രണ്ട് സ്ത്രീകൾക്കാണ് ദുരനുഭവമുണ്ടായത്.

    കോഴിക്കോട് നിന്ന് ബസിൽ കയറി ബസിൽ പായ വിരിച്ച് ഇരുന്ന തമിഴ് സംസാരിക്കുന്ന മധ്യവയസ്ക്കനാണ് സ്ത്രീകളെ ഉപദ്രവിച്ചത്.ഇവർ ബസിൻ്റെ അറ്റത്തെ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. അരികിൽ ബസിൽ ഇരുന്ന ആൾ ഉപദ്രവിക്കാനും തുടങ്ങി.

     ഇവർ കണ്ടക്ടറോട് പരാതി പെട്ടപ്പോൾ ഇയാളെ പിന്നിലോട്ട് കൊണ്ടുപോയി ഇരുത്തുകയാണ് ചെയ്തത്.ഇയാൾ വൃന്ദാ ചലത്ത് ഇറങ്ങിയ ശേഷമാണ് ഉപദവത്തിനിരയായ സ്ത്രീകൾക്ക് ആശ്വാസമായത് -പുതുച്ചേരി-മാഹി ബസിൽ റിസർവേഷൻ സീറ്റ് ഫുൾ ആയാൽ കോഴിക്കോട് ഭാഗത്ത് നിന്നും മാറാപ്പുമായി കയറുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ബസിൽ പായ വിരിച്ച് കിടക്കുന്നത് ദീർഘദൂര യാത്രികർക്ക് എന്നും തലവേദനയാണ്. മാഹിയിൽ നിന്ന് പുതുച്ചേരിക്ക് 650 കിലോമീറ്റർ ദുരമുണ്ട്. 720 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇത്തരത്തിൽ ആളുകളെ കുത്തിക്കയറ്റുന്നത് ബസ് ജീവനക്കാരോട് മറ്റു യാത്രക്കാർ പറഞ്ഞാൽ അവർക്ക് പുതുച്ചേരിയിൽ എത്തുവാൻ മറ്റു മാർഗമില്ലാത്തതിനാലാണ് എന്നാണ് മറുപടി.  ബസിൽ ദുരിതമനുഭവിച്ചവർ കുടുംബത്തെ വിവരമറിയിച്ചതോടെ പി.ആർ.ടി.സി. എം ഡി.ക്ക് പരാതി കൊടുക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.ഈ പരാതി പുറത്ത് വന്നപ്പോൾ ബസിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതായി മറ്റു ചില അനുഭവസ്ഥരായ യാത്രക്കാർ പറയുന്നു.

Post a Comment

Previous Post Next Post