ത്യാഗരാജോത്സവം 28ന്
മാഹി: ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ത്യാഗരാജോത്സവം നടത്തുന്നു.പുന്നോൽ സംഗിത കലാക്ഷേത്രം, മടപ്പള്ളി ജപസ്കൂൾ ഓഫ് മ്യൂസിക്, മാഹി ശ്രീകൃഷ്ണ ക്ഷേത്രം, മാഹി സി.എച്ച്.ഗംഗാധരൻ ഹാൾ എന്നിവിടങ്ങളിലായാണ് സംഗീത യജ്ഞം നടത്തുന്നത്. മടപ്പള്ളിയിൽ കാലത്ത് 9 മണിക്ക് സംഗീതജ്ഞൻ യു.ജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.വൈ.3 മണിക്ക് മാഹി സി.എച്ച്.ഗംഗാധരൻ ഓഡിറ്റോറിയത്തിൽ ചാലക്കര പുരുഷു ത്യാഗരാജ സ്വാമികളുടെ ജീവചരിത്ര പ്രഭാഷണം നടത്തും. അമ്പതിൽപരം ത്യാഗരാജ ക്യതികൾ ആലപിക്കും. തുടർന്ന്
കലോത്സവ വേദികളിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. പഞ്ചരത്ന കീർത്തനാലാപനം, ഭക്തിഗാനാമൃതം, ലളിത സഹസ്രനാമസ്തോത്രം എന്നിവയുമുണ്ടാകും.
ജനുവരി 28ന് കാലത്ത് ഏഴ്മണി മുതൽ തുടർച്ചയായി 12 മണിക്കൂർ സംഗീത യജ്ഞം നടക്കും

Post a Comment