*2003 പത്താം തരം ബാച്ചിന്റെ വിദ്യാർത്ഥികളുടെ സംഗമം നടന്നു*
ഇരുപത് വർഷത്തിന് ശേഷം വീണ്ടുമവർ വിദ്യാലയ മുറ്റത്ത് ഒത്തു കൂടി
കളിചിരികൾ മുഴങ്ങിയ ക്ളാസ് മുറികളും , നഖം കൊണ്ട് കോറിയിട്ട ബെഞ്ചുകളും തലോടി പഴയ ഓർമകൾ വീണ്ടെടുത്തു കൊണ്ട് വിദ്യാലയത്തിന്റെ ഇടനാഴിയിലൂടെ അവർ നടന്നു. മൈതാനത്തിന്റെ വടക്കേ മൂലയിൽ തണലായ് നിന്ന ജാതി മരത്തിന്റെ ചുവട്ടിൽ കുശലം പറഞ്ഞും, പഴയ അധ്യാപകർക്ക് മുന്നിൽ വീണ്ടുമവർ ആ പഴയ പത്താം ക്ളാസുകാരായി.
വി എൻ പുരുഷോത്തമൻ എന്ന സ്കൂളിന്റെ പുതിയ കെട്ടിടത്തിൽ നിന്നു കൊണ്ട്
ഇരുപത് വർഷം മുമ്പത്തെ ഗവ. ബോയ്സ് ഹൈസ്കൂൾ എന്ന സ്കൂളിൽ നിന്നും വി എൻ പുരുഷോത്തമൻ സ്കൂളിലേക്കുണ്ടായ മാറ്റം അവർ നോക്കി കണ്ടു.
പള്ളൂർ വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂളിലെ 2003 പത്താം തരം ബാച്ചിന്റെ വിദ്യാർത്ഥികളുടെ സംഗമ പരിപാടിയിലാണ് വിദ്യാർത്ഥികൾ ഒത്തുചേർന്നത്.
പൂർവ്വവിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വൈദ്യുതി തടസ്സം മൂലം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി കമ്പ്യൂട്ടർ റൂമിലേക്ക് ഇൻവെർട്ടർ നൽകി .
റിട്ടയേർഡ് ടീച്ചർമാരായ അച്യുതൻ മാസ്റ്റർ , ഭരതൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ബീന ടീച്ചർ, കൃഷ്ണവേണി ടീച്ചർ വൈസ് പ്രിൻസിപ്പാൾ ഷീബ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. അച്യുതൻ മാസ്റ്റർ ഇൻവെർട്ടറിന്റെ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം നടത്തി. കഴിഞ്ഞ നവംബർ മാസത്തിൽ
ആദ്യഘട്ടം എന്ന നിലയിൽ സ്കൂളിന്റെ മൾട്ടി മീഡിയ ക്ലാസ് റൂമിലേക്ക് സൗണ്ട് സിസ്റ്റം, കസേരകൾ, ട്രോളി സ്പീക്കർ തുടങ്ങിയവ നൽകിയിരുന്നു.

Post a Comment