o മലയാള കലാഗ്രാമത്തിൽ 12 കാരൻ്റെ ചിത്രപ്രദർശനം ഇന്ന് (ശനിയാഴ്ച 7 തുടങ്ങും
Latest News


 

മലയാള കലാഗ്രാമത്തിൽ 12 കാരൻ്റെ ചിത്രപ്രദർശനം ഇന്ന് (ശനിയാഴ്ച 7 തുടങ്ങും

 മലയാള കലാഗ്രാമത്തിൽ 12 കാരൻ്റെ ചിത്രപ്രദർശനം ഇന്ന് (ശനിയാഴ്ച 7 തുടങ്ങും





ന്യൂമാഹി: വടകര കടമേരിയിലെ 12 കാരൻ കെ.എസ്. പ്രഫുൽ കൃഷ്ണയുടെ 30 ചിത്രങ്ങളുടെ നാല് ദിവസത്തെ പ്രദർശനം 21 ന് ശനിയാഴ്ച വൈകുന്നേരം നാലിന് ന്യൂമാഹി മലയാള കലാഗ്രാമത്തിൽ തുടങ്ങും. പ്രഫുലിൻ്റെ രണ്ടാമത്തെ പ്രദർശനമാണിത്.  രണ്ടാം ക്ലാസ് മുതൽ പ്രഫുൽ ചിത്രം വരക്കുന്നുണ്ട്. ചിത്രരചന അഭ്യസിച്ചിട്ടില്ല. അക്രിലിക്, പെൻസിൽ ഡ്രോയിങ്ങ് എന്നീ മാധ്യമങ്ങളിലാണ് രചന. വടകര ടെക്നിക്കൽ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സംസ്ഥാഥാന തല ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്ങിനും കാർട്ടൂണിനും രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കടമേരി പടിഞ്ഞാറെക്കണ്ടി കരുണാകരൻ കടമേരിയുടെയും ഷീജയുടെയും മകനാണ്.

ശനിയാഴ്ച വൈകുന്നേരം നാലിന് ന്യൂമാഹി മലയാള കലാഗ്രാമത്തിൽ പ്രദർശനം കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്യും

Post a Comment

Previous Post Next Post