*തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടന സന്ദേശ യാത്രക്ക് SNDP മാഹി യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി*
ശ്രീനാരായണ ഗുരു ദേവന്റെ തൃപ്പാദങ്ങളാൽ അനുഗ്രഹിക്കപ്പെട്ട തലശ്ശേരിയുടെ കിഴക്കൻ പ്രദേശമായ പൊയിലൂർ ശ്രീ നാരായണ മഠത്തിൽ നിന്നും ശിവഗിരി മഠo ശ്രീമദ് അംബികാനന്ദ സ്വാമികളാൽ ഉത്ഘാടന കർമ്മം നിർവ്വഹിക്കപ്പെട്ട് ഗുരുധർമ്മ പ്രചാരണ സഭ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽശ്രീമതി നാണി ടീച്ചർ നയിക്കുന്ന ശിവഗിരി തീർത്ഥാടന നവതി സന്ദേശ യാത്രക്ക് മയ്യഴിയിൽ ഗംഭീര സ്വീകരണം നൽകി
മാഹി എസ് എൻ.ഡി.പി. യൂണിയന്റെ നേതൃത്വത്തിൽ മാഹി പള്ളി പരിസരത്തു വച്ച് നടന്ന സ്വീകരണ യോഗം ബഹു : മാഹി എം എൽ .എ ശ്രീ രമേശ് പറമ്പത്ത് ഉത്ഘാടനം ചെയ്തു.
യൂണിയൻ ജന: സിക്രട്ടറി സജിത്ത് നാരായണൻ സ്വാഗതവും പ്രസിഡന്റ് കല്ലാട്ട് പ്രമൻ അധ്യക്ഷ ഭാഷണവും നടത്തി. ശിവഗിരി മഠം പ്രതിനിധി ശ്രീമദ് അoബികാനന്ദ സ്വാമികൾ ശിവഗിരി തീർത്ഥാടനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. ശ്രീ രഞ്ചിത്ത് പുന്നോൽ നന്ദി രേഖപ്പടുത്തി. GDPS കണ്ണൂർ ജില്ലാ പ്രസിഡന്റ്
സി.കെ. സുനിൽ കുമാർ , അശോകൻ അൻപൊലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment