*വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്*
തലശ്ശേരി: പ്രണയപ്പകയിൽ പാനൂർ വള്ള്യായിയിൽ യുവതിയെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി നൽകിയ ജാമ്യഹർജിയിൽ വെള്ളിയാഴ്ച വിധി പറയും. റിമാൻഡിൽ കഴിയുന്ന മാനന്തേരി സത്രം സ്വദേശി താഴെക്കളത്തിൽ വീട്ടിൽ ശ്യാംജിത്ത് മുരിക്കോളിയാണ് (24) ജില്ല സെഷൻസ് കോടതി (ഒന്ന്) മുമ്പാകെ ഹരജി നൽകിയത്. വള്ള്യായി ഉമാമഹേശ്വരി ക്ഷേത്രത്തിന് സമീപം കണ്ണച്ചാൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയാണ് (23) കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ 22ന് ഉച്ചക്ക് 12നാണ് സംഭവം. വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണു പ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കട്ടിലിൽ തലയുടെ ഭാഗം അറ്റുതൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ശരീരത്തിൽ 18ഓളം മുറിവുകളുണ്ടായിരുന്നു. ശ്യാംജിത്തുമായി നേരത്തേ പ്രണയത്തിലായിരുന്നു യുവതി.പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായത്. പാനൂർ പൊലീസാണ് കേസന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
Post a Comment