*കളഞ്ഞുകിട്ടിയ സ്വർണാഭരണം പോലീസിലേൽപ്പിച്ച് ഓട്ടോഡ്രൈവർ മാതൃകയായി*
ചൊക്ലി : കളഞ്ഞുകിട്ടിയ സ്വർണാഭരണം പോലീസിലേൽപ്പി ച്ച് ഓട്ടോഡ്രൈവർ മാതൃകയാ യി. ചൊവ്വാഴ്ച രാവിലെ വാഹനം കഴുകുന്നതിനിടെ സീറ്റിനടിയിൽ കണ്ടെത്തിയ ഒരുപവൻ തൂക്കം വരുന്ന കൈ ചെയിനാണ് കാഞ്ഞിരത്തിൻ കീഴിലെ ഓട്ടോ ഡ്രൈവർ മേനപ്രത്തെ മാക്കൂൽ ഹൗസിൽ സുധീഷ് കെ. രാഘവൻ ചൊക്ലി പോലീസ് സ്റ്റേഷനിലെത്തിച്ചത്.
സ്വർണാഭരണം നഷ്ടപ്പെട്ടതായി കാണിച്ച് ചൊക്ലി രജിസ്ട്രാഫീസിനടുത്ത ഷബ്നത്തിൽ ഷബാന തിങ്കളാഴ്ച വൈകീട്ട് പരാതിപ്പെട്ടിരുന്നു. പോലീസറിയിച്ചതിനെത്തുടർന്ന് സ്റ്റേഷനിലെത്തിയ ഷബാനയ്ക്ക് ഇൻസ്പെക്ടർ സി. ഷാജുവിന്റെ സാന്നിധ്യത്തിൽ സുധീഷ് സ്വർണം കൈമാറി

Post a Comment