o കെ കരുണാകരൻ ഓർമ്മ ദിനം
Latest News


 

കെ കരുണാകരൻ ഓർമ്മ ദിനം

കെ കരുണാകരൻ ഓർമ്മ ദിനം 




മാഹി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ചെമ്പ്ര വാർഡ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ മുതിർന്ന നേതാവും കേന്ദ്ര മന്ത്രിയും കേരള മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരൻ്റ പന്ത്രണ്ടാമത് ഓർമ ദിനം ആചരിച്ചു. കെ കരുണാകരന്റെ ഛായ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി.   പ്രസിഡന്റ്‌ ഭാസ്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.കരുനാഗപ്പള്ളി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം അനിൽകുമാർ ലീഡർ സ്‌മൃതി സംഗമം ഉത്ഘാടനം ചെയ്തു.ഉത്തമൻ തിട്ടയിൽ,വി ടി ശംസുദ്ധീൻ ,ജിജേഷ് കുമാർ ചാമേരി,  എം പി ശ്രീനിവാസൻ  മാരിയമ്പത്ത് പുരുഷു, എം പി പുഷ്പരാജ്, എം അനിൽകുമാർ, കെ ജനാർദ്ദനൻ, കെ പി മധുസുധനൻ, ടി കെ ജയൻ, അയിനാട്ട് അജിത്, സി ശ്രീധരൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post