o പുതുച്ചേരി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാഹിയിൽ ലോകമത്സ്യതൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു
Latest News


 

പുതുച്ചേരി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാഹിയിൽ ലോകമത്സ്യതൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു

 *പുതുച്ചേരി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാഹിയിൽ ലോകമത്സ്യതൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു*        




                                     മാഹി :ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോകമത്സ്യതൊഴിലാളി ദിനം  വെള്ളിയാഴ്ച കാലത്ത് 11 മണിക്ക്  മാഹി ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച്

   മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ

 ശിവരാജ് മീണയുടെ അധ്യക്ഷതയിൽ മാഹി എം. എൽ.എ

 രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.



ചടങ്ങിൽ വെച്ച് മത്സ്യത്തൊഴിലാളി ദിനത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചന, ക്വിസ്      ഉപന്യാസം, വല നെയ്യൽ, കസേര കളി , പാചകം എന്നീ മത്സരങ്ങളിൽ വിജയികളായവർക്കുള്ള

സമ്മാനദാനവും നടന്നു





മാഹി ഫിഷർമെൻ കോ-ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡണ്ട് യു ടി സതീശൻ , പ്രിയദർശിനി വുമൺ പ്രസിഡണ്ട് ആശാലത തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.   മാഹി ഫിഷറീസ് അസി.ഡയറക്ടർ ഇ.പി ശിവകുമാർ സ്വാഗതവും, മാഹി ഫിഷറീസ് സബ് ഇൻസ്പെക്ടർ എം രജീഷ് നന്ദിയും പറഞ്ഞു തുടർന്ന് വിവിധ കലാപരിപാടികളും നടന്നു

Post a Comment

Previous Post Next Post