o മാഹി സ്പോർട്സ് ക്ളബ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്
Latest News


 

മാഹി സ്പോർട്സ് ക്ളബ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്

 **മാഹി സ്പോർട്സ് ക്ളബ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്  ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എ എഫ് സി വയനാട് വിജയിച്ചു.*                             

    

മാഹി : മാഹി സ്പോർട്സ് ക്ളബ് ലൈബ്രറി ആൻഡ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ  ഇ പ്ളാനറ്റ് കപ്പിന് വേണ്ടി   നടക്കുന്ന  39-ാമത് ഓൾ ഇന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റിലെ മൂന്നാം ദിവസമായ ഇന്നലെ  എ എഫ് സി വയനാട്, സോക്കർ ഷൊർണ്ണൂരിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. 



സോക്കർ ഷൊർണ്ണൂരിന് വേണ്ടി സുലൈമാൻ ഒരു ഗോളും , എ എഫ് സി വയനാടിന് വേണ്ടി റാഷിദ്, മാണിക്യൻ എന്നിവർ ഓരോ  ഗോൾ വീതവും നേടി.   സ്കോർ : എ എഫ് സി വയനാട് -2          സോക്കർ ഷൊർണൂർ - 1.                                                                                                    



          മൂന്നാം ദിന കളിയിൽ  മാഹി സ്പോർട്സ് ക്ലബ്ബ് മുൻ ഗോളിയും മുൻപുതുച്ചേരി യൂണിവേഴ്സിറ്റി ഫുട്ബാൾ കളിക്കാരനുമായ സുജിത്ത് സുധാകരൻ  വിശിഷ്ടാതിഥിയായെത്തി കളിക്കാരെ പരിചയപ്പെട്ടു.  

ഇന്ന്  (23 Dec) ന് കളിക്കളത്തിൽ മത്സരം ഉണ്ടായിരിക്കില്ല


നാളെ  (24 Dec) ന് 


ഫിഫ  എഫ് സി മഞ്ചേരി,


ഹണ്ടേർസ് കൂത്തുപറമ്പിനെ നേരിടും

Post a Comment

Previous Post Next Post