*എൻ സി സി ഡെ സെലബ്രേഷന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി*
*പാനൂർ : ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്ക് എയ്ഞ്ചൽസ് വിങ്ങിന്റെ നേതൃത്വത്തിൽ കല്ലിക്കണ്ടി എൻ എ എം കോളേജ് എൻ സി സി കേഡറ്റ്സിന്റെ സഹകരണത്തോടെ 08:12: 2022 ന് സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു.*
*തലശ്ശേരി ഗവ: ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലേക്ക് നടന്ന ക്യാമ്പ് കോളേജ് എൻ സി സി ഓഫീസർ പ്രഫസർ സമീർ എ പി യുടെ അദ്ധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ ശ്രീ : മജീദ് ഉദ്ഘാടനം ചെയ്തു. ഡോ : അനില, ഷാഹിനാ സലാം, സൈനുദ്ദീൻ, മുമ്താസ് എന്നിവർ ആശംസകൾ അർപിച്ചു. തൊണ്ണൂറോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ സമയ പരിമിതി കാരണം 35 കുട്ടികൾ രക്തദാനം നടത്തി.കേമ്പിന് , റയീസ് കെ എം, അനസ് മുബാറക്ക്,ഷാഹിദ് ഒ പി, സുജിത് കണ്ടിയിൽ താഴെ, ഷാജി, ഷീന, കോളേജ് എൻ സി സി കാഡറ്റ്സ്, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി. ബി ഡി കെ തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ് മാഹി നന്ദി പറഞ്ഞു.*










Post a Comment