*ബോധവത്ക്കരണ ക്ളാസ് നടത്തി*
മാഹി : കൗമാരക്കാരിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം മൂലം ഉണ്ടാവുന്ന സ്വഭാവൈകല്യങ്ങളും മാറ്റങ്ങളും തിരിച്ചറിയുന്നതിനായി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ളാസ് നടത്തി. മാഹി ഗവ. മിഡിൽ സ്കൂളിൽ വെച്ച് നടന്ന
ബോധവത്ക്കരണ ക്ളാസിൽ കണ്ണൂർ ജില്ലാ ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ അമൽ മറിയം സംസാരിച്ചു.
സ്ക്കൂൾ പി ടി എ പ്രസിഡണ്ട് രാജേഷ് ജോൺ അധ്യക്ഷത വഹിച്ചു.
സ്ക്കൂൾ പ്രധാനധ്യാപകൻ കെ ഷമീജ് സ്വാഗതവും, ബിന്ദു ജോസ് നന്ദിയും പറഞ്ഞു.



Post a Comment