*മാഹി ഫുട്ബോൾ മാമാങ്കത്തിന് വിസിൽ മുഴങ്ങി.*
*മാഹി എം എൽ എ രമേശ് പറമ്പത്ത് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.*
മാഹി : മാഹി സ്പോർട്സ് ക്ളബ് ലൈബ്രറി ആൻഡ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ ഇ പ്ളാനറ്റ് കപ്പിന് വേണ്ടി നടക്കുന്ന 39-ാമത് ഓൾ ഇന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് മാഹി കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഗ്രൗണ്ടിൽ തിരുവാതിരക്കളി അരങ്ങേറി.
തുടർന്ന് ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ ജിനോസ് ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ സി നിഖിലേഷ് സ്വാഗതം പറഞ്ഞു. മാഹി എം എൽ എ രമേഷ് പറമ്പത്ത് മത്സരം ഉദ്ഘാടനം ചെയ്തു. മാഹി റീജിണ്യൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ മുഖ്യ ഭാഷണം നടത്തി. മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് ആശംസകളറിയിച്ചു. യു എ ഇ യുടെ ലോക കപ്പ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തലശേരി സ്വദേ ശി പി റിസ്‌വാൻ ,ഖത്തർ ലോകകപ്പ് ഫിഫയുടെ അതിഥി സി കെ പി ഷാനവാസ് ഇളയിടത്ത് അഷ്റഫ് , ഒ വി മുസ്തഫ, കെ പി സുനിൽകുമാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു .
അടിയേരി ജയൻ നന്ദി പറഞ്ഞു. ഉദ്ഘാടന മത്സരത്തിൽ എം എഫ് എ സ്പോർട്സ് മാഹി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്കൈ ബ്ളൂ എടപ്പാളിനെ പരാജയപ്പെടുത്തി. എം എഫ് എ സ്പോർട്സ് മാഹിക്ക് വേണ്ടി മോമോ , സുമോ എന്നീ താരങ്ങൾ ഓരോ ഗോളുകൾ വീതം നേടി . നാളെ എഫ് സി ആലുക്കാസ് തൃശൂർ, ടൗൺ സ്പോർട്സ് ക്ളബ് വളപട്ടണത്തെ നേരിടും



Post a Comment