o അഴിയൂർ ജി എം ജെ ബി സ്കൂളിൽ ക്രിസ്തുമസ് പരിപാടികൾ നടന്നു.*
Latest News


 

അഴിയൂർ ജി എം ജെ ബി സ്കൂളിൽ ക്രിസ്തുമസ് പരിപാടികൾ നടന്നു.*

 *അഴിയൂർ ജി എം ജെ ബി സ്കൂളിൽ ക്രിസ്തുമസ് പരിപാടികൾ നടന്നു.*



*അഴിയൂർ : ജി എം ജെ ബി സ്കൂളിൽ സ്കൂളിൽ നടന്ന ക്രിസ്തുമസ് പരിപാടി പുതുച്ചേരി സംസ്ഥാന അധ്യാപക അവാർഡ് ജേതാവും നാടക പ്രവർത്തകനുമായ   സി എച്ച് അഷ്റഫ്  ഉദ്ഘാടനം ചെയ്തു    പുൽകൂട് ഒരുക്കിയും കേക്ക് മുറിച്ചും വിദ്യാർത്ഥികൾ നിർമിച്ച ആശംസാകാർഡ് കൈമാറിയും നടന്ന ആഘോഷത്തിൽ ക്രിസ്തുമസിന്റെ സന്ദേശം  അഷ്റഫ് മാഷ് നൽകി.*


*ക്രിസ്തുമസ്സിന്‍റെ സന്ദേശം സമാധാനവും സന്മനസ്സും ലാളിത്യവുമാണ്.ഈ ആശയങ്ങളുടെ പ്രതീകങ്ങളാണ് ക്രിസ്തുമസ് ദിനങ്ങളില്‍ നാം കാണുന്നത്.പുല്‍ക്കൂട് ലാളിത്യത്തേയും നക്ഷത്രങ്ങള്‍ ലാളിത്യം നല്‍കുന്ന മഹത്വത്തേയും പ്രതിനിധാനം ചെയ്യുന്നു.പൊന്നും മീറയും കുന്തുരുക്കവും സമര്‍പ്പിക്കുന്ന ഞ്ജാനികള്‍ സന്മനസ്സാണ് പറയുന്നത്.ബെത്ലഹേം എന്ന അപ്പത്തിന്‍റെ വീട്  സമാധാനവും കാണിച്ചു തരുന്നു എന്ന സന്ദേശം  അഷ്റഫ് മാഷ് നൽകി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.*


*ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും അംഗനവാടി കുട്ടിക്കും പങ്കെടുത്ത പരിപാടിയിൽ പി ടി എ പ്രസിഡന്റ്  പി പി റിയാസ് മാഹി അധ്യക്ഷത വഹിച്ചു.  ലാലി ടീച്ചർ സ്വാഗതവും പ്രധാന അധ്യാപിക ഇൻ ചാർജ്   ടി കെ പ്രീത ടീച്ചർ നന്ദി പറഞ്ഞു. പരിപാടികൾക്ക് എം പി ടി എ പ്രസിഡന്റ് നിസ്ഫത്ത്, പുഷ്പ ടീച്ചർ ,സീനത്ത്, ഫൗമിന,റസീന, ഷഹനാസ്,ഷബാന,ഷർമിന, ജിഷ, സീന, ജിജി,മുജീബ് മാഷ് എന്നിവർ നേതൃത്വം നൽകി.*



Post a Comment

Previous Post Next Post