*ഫ്രാൻസ് വിജയാശംസകളുടെ അലയൊലി ഇങ്ങ് മാഹിയിലും*
മാഹി : ഫുട്ബോൾ ലോകകപ്പിൽ അർജന്റീനയുമായി കലാശപ്പോരിനിറങ്ങുന്ന ഫ്രഞ്ച് ടീമിന് വിജയാശംസകൾ നേർന്ന ഫ്ളക്സ് ബോർഡുകൾ പഴയ ഫ്രഞ്ച് കോളനിയായ മാഹിയിലും ഉയർന്നു കഴിഞ്ഞു.
പണ്ട് കോളനികളാക്കി അടക്കി ഭരിച്ചിരുന്ന രാജ്യങ്ങളെ ഫുട്ബോളിൽ ഏറ്റുമുട്ടുമ്പോൾ പോലും ബദ്ധവൈരികളായി കാണുമ്പോഴാണ് തങ്ങളെ കോളനിയാക്കി വെച്ച ഫ്രഞ്ചിനെ ഫ്രണ്ടാക്കി മാഹിക്കാർ നെഞ്ചോട് ചേർത്തത്.
പഴയ ആ ഫ്രഞ്ച് കോളനിയായ മാഹിയിൽ ഇന്നും നൂറോളം ഫ്രഞ്ചുകാരുണ്ട്.
മാഹിക്കാരായ ഫ്രഞ്ചുകാർ.
ലോകകപ്പ് ഇത്തവണയും ഫ്രാൻസ് തന്നെ കൊണ്ടുപോവുമെന്ന് ഒരേ സ്വരത്തിൽ ആവേശത്തോടെ പറയുന്നു.
ഫ്രഞ്ച് ടീമിന്റെ ചിത്രവുമായി മാഹിയിൽ ഉയർന്ന ബാനറിലെ
ഫ്രഞ്ച് ഭാഷയിലെ വരികളായ
ഫ്രാൻസ് എക്യുപ് ദ് സുത്യേൻ മാഹെ
(മാഹിക്കാർ ഫ്രാൻസിനെ സപ്പോർട്ട് ചെയ്യുന്നു )
വിവ് ല ഫ്രാൻസ്
വിവ് ല ഇൻഡ്
(വാഴട്ടെ ഫ്രാൻസ് , വാഴട്ടെ ഇന്ത്യ)
എന്നർത്ഥം വരുന്ന വരികൾ മനസിൽ പാടിക്കൊണ്ട് മാഹി ക്കാർ ഫൈനൽ മത്സരത്തിനായി കാത്തിരിക്കുകയാണ്

Post a Comment