വംശനാശ ഭീഷണി നേരിടുന്ന ജീവികൾ: സോദാഹരണ ക്ലാസ് നടത്തി
ചാലക്കര: മാഹി എക്സൽ പബ്ലിക് സ്കൂളിൽ
വംശനാശ ഭീഷണി നേരിടുന്ന ജീവികളെക്കുറിച്ച് സോദാഹരണ ക്ലാസ് നടത്തി.
എൻ.എൻ.എസ് യൂണിറ്റ് നടത്തുന്ന സപ്തദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായാണ് ക്ലാസ് നടത്തിയത്.
വന്യ ജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി ക്ലാസ്സ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി പ്രസിദ്ധീകരിച്ച കാടിൻ്റെ നിറങ്ങളുടെ ഗ്രന്ഥകർത്താവ് കൂടിയായ അസീസ് മാഹിയെ പ്രിൻസിപ്പൽ ആദരിച്ചു.
വൈസ് പ്രിൻസിപ്പൽ പി. പ്രിയേഷ്, വി.കെ. സുശാന്ത് കുമാർ, എം. വിനീഷ് കുമാർ. എൻ.എസ്.എസ് പോഗ്രാം ഓഫീസർ പി.സുരേശൻ, വെൽഫെയർ ഓഫീസർ
എം. രാജേഷ്, വിദ്യാർഥികളായ സ്നേയ തിലക്, മാളവിക സുനിൽ എന്നിവർ പ്രസംഗിച്ചു.
Post a Comment