o യാത്രയയപ്പ് സമ്മേളനം
Latest News


 

യാത്രയയപ്പ് സമ്മേളനം

 *യാത്രയയപ്പ് സമ്മേളനം*      




                                     കേരളത്തിലെ  01/04/2013 മുതൽ സർവ്വീസിൽ കയറിയ മുഴുവൻ ജീവനക്കാരേയും കോൺട്രിബ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപെടുത്തിയ സർക്കാർ നടപടി പിൻവലിച്ച് മുഴുവൻ ജീവനക്കാരേയും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപെടുത്തണമെന്നും, 56 വയസ്സിൽ ജീവനക്കാരെ പിടിച്ച് പുറത്താകുന്ന പെൻഷൻ പദ്ധതി മാറ്റി പെൻഷൻ പ്രായം 60 വയസാക്കണമെന്നും കേരള എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ യാത്രയയപ്പ് സമ്മേളനം സർക്കാറിനോട് ആവിശ്യപ്പെട്ടു. 2021 മുതൽ ജീവനക്കാർക്ക് അനുവദിക്കാനുള്ള 4 

ഗഡു കുടിശ്ശിക ക്ഷാമബത്ത അനുവദിക്കണമെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ മരവിപ്പിച്ച ലീവ് സറണ്ടർ ആനുകൂല്യം എത്രയും പെട്ടന്ന് പുനർ സ്ഥാപിക്കണമെന്നും സമ്മേളനം ആവിശ്യപെട്ടു.

അസോസിയേഷൻ ജില്ലാ യാത്രയയപ്പ് സമ്മേളനം ബഹുമാനപ്പെട്ട തലശ്ശേരി നഗരസഭ ചെയർ പേഴ്സൽ കെ എം ജെ മുനാറാണി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. വിരമിക്കുന്ന ജതീന്ദ്രൻ കുന്നോത്ത്,  ഗീത ടി കെ എന്നിവർക്ക് ഉപഹാരം നൽകി , സംസ്ഥാന ജനറൽ സെക്രട്ടറി പ്രശോബ് കൃഷ്ണൻ ജി പി ,  ഡി ഹരികുമാർ , എൻ സത്യാനന്ദൻ ,  സൺഷൈൻ, എന്നിവർ ഉന്നത വിജയം കൈവരിച്ച അനദ്ധ്യാപകരുടെ മക്കൾക്ക് ഉപഹാരം നൽകി സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ്  എ രാജേഷ് കുമാർ , സംസ്ഥാന ട്രഷർ  ഇ എം ഹരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ബി ഇ എം പി ഹെഡ്മിസ്ട്രസ് ലില്ലി സ്റ്റാൻലി , ശലിജ ജെ,  കാലിക്കോടൻ രാജേഷ്,  ഇ മനോഹരൻ ,.എൻ സി ടി ഗോപീകൃഷ്ണൻ , ഇസ്മയിൽ ടി പി,  ജോസഫ് എസ് ,  രഞ്ജിത് കരാറത്ത്,  സുധീഷ് ആർ കെ , രാജു ജോസഫ് ,  ജയേഷ് വി ,ജിജി ജോൺ ,  ഖാലിദ് കെ , റജി സി ,  അബ്ദുൾ ഫസൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു ജില്ലാ ട്രഷറർ  സന്തോഷ് കുമാർ പി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post