ഇന്റർ ഹൗസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു
ചൊക്ലി . ഈസ്റ്റ് പള്ളൂർ .
ഒ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂൾ വിവിധ ഹൗസുകൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു.
ടീം ബി (അർജൻറീന) ചാമ്പ്യൻഷിപ്പ് നേടുകയും ടീം സി (പോർച്ചുഗൽ ) റണ്ണേഴ്സ് അപ്പ് ആവുകയും ചെയ്തു. കീഴ്മാടം ആസ്കോ ഇൻഡോർ ടർഫിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ കിക്ക് ഓഫ് കർമം പോലീസ് ഇൻസ്പെക്ടർ സി ഷാജു നിർവഹിച്ചു. ബെസ്റ്റ് പ്ലെയറായി ഹംദാൻ ഇസ്മായിൽ, ലുഖ്മാൻ എന്നിവരെയും മികച്ച ഗോൾകീപ്പറായി സഹലിനെയും തിരഞ്ഞെടുത്തു. ചടങ്ങിൽ പങ്കെടുത്ത ഇൻസ്പെക്ടർ കായികാഭ്യാസത്തിന്റെയും കായിക വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അത് മാനസികവും ശാരീരികവുമായി നൽകുന്ന ഉണർവിനെ കുറിച്ചും പ്രതിപാദിച്ചു. വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും അദ്ദേഹം പ്രത്യേകം സമയം കണ്ടെത്തി.
ടൂർണമെന്റിന് ഹൈദരലി നൂറാനി, സംഗീത കെ.ടി , ബിന്ദു പി.ടി, പ്രിൻഷ. സി,അഹമ്മദ് മുനീർ അബ്ദുൽ കരീം അഹ്സനി എന്നിവർ നേതൃത്വം നൽകി.
Post a Comment