o മാഹി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു*
Latest News


 

മാഹി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു*

 *മാഹി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു* 




മാഹി :പുതുച്ചേരി ഫിഷറീസ് വകുപ്പിന്റെ നിർദ്ദേശപ്രകാരം PMMSY [ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന ] പദ്ധതിയിൽ NFDB [ നാഷണൽ ഫിഷറീസ് ഡെവലപ്പ്മെന്റ്] യുടെ സഹായത്തോടെ മൂന്നുദിവസം നീണ്ടുനിന്ന നൈപുണ്യ വികസന പരിശീലന പരിപാടി എന്ന വിഷയത്തിൽ മുപ്പതോളം വരുന്ന മാഹിയിലെ മത്സ്യത്തൊഴിലാളികൾക്ക് മാഹി ഫിഷറീസ് വകുപ്പിൽ വെച്ച് പരിശീലനം നൽകി .





പരിശീലന പരിപാടിയിൽ മാഹി ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ഇ പി ശിവകുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഗവൺമെൻറ് സ്ഥാപനമായ സിഫ് നെറ്റ് കൊച്ചിൻ സ്ഥാപനത്തിലെ ഇൻസ്ട്രക്ടർമാരായ ശ്രീകാന്ത് എസ് കെ , മോഹൻകുമാർ , മറൈൻ ഫിറ്റർ ജാക്സൺ എന്നിവർ ക്ലാസുകൾ സംഘടിപ്പിച്ചു ഫിഷറീസ് സബ്ഇൻസ്പെക്ടർ എം രജീഷ് സ്വാഗതവും   സൊസൈറ്റി പ്രസിഡൻറ്  യു ടി സതീശൻ നന്ദിയും രേഖപ്പെടുത്തി.    പരിശീലന പരിപാടിയിൽ പങ്കെടുത്ത മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും സർട്ടിഫിക്കറ്റ് വിതരണവും ചെയ്യുകയുണ്ടായി






Post a Comment

Previous Post Next Post