ഭിന്നശേഷിക്കാർക്ക് നടത്തിയ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു
പള്ളൂർ: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മാഹിയിലെ ഭിന്നശേഷിക്കാർക്കായി മൂന്നങ്ങാടിയിലെ സോഷ്യൽ ആന്റ് ബിഹേവിയറൽ ഹെൽത്ത് അക്കാഡമി നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. മലയാളം ചെറുകഥാ രചനയിൽ സജ്‌ന ഐ (മാഹി) ഒന്നാം സ്ഥാനം നേടി. കരകൗശല നിർമ്മാണത്തിൽ സുരേന്ദ്രൻ കെ. പി (മാഹി) ഒന്നാം സ്ഥാനവും റിനിശ്രീ പി ( ചാലക്കര), സജ്ന ഐ എന്നിവർ രണ്ടാം സ്ഥാനവും നേടി.
വാർത്താ അവതരണ മത്സരത്തിൽ അയന ബിജു (പന്തക്കൽ) പ്രോത്സാഹന സമ്മാനത്തിന് അർഹയായി. വിജയികൾക്കുള്ള സമ്മാന ദാനം പള്ളൂരിന്റെ സാംസ്കാരികോത്സവമായ ഫ്ലയർ 2022 ന്റെ വേദിയിൽ വച്ച് നൽകുമെന്ന് സി.ഡി. ജി.ആർ സെന്റർ ഹെഡ് അഷിത ബഷീർ അറിയിച്ചു.



Post a Comment