o ലോറി മറിഞ്ഞുണ്ടായ അപകടം. ഡ്രൈവർക്ക് വാരിയെല്ലിന് പരിക്ക്*
Latest News


 

ലോറി മറിഞ്ഞുണ്ടായ അപകടം. ഡ്രൈവർക്ക് വാരിയെല്ലിന് പരിക്ക്*

 

ലോറി മറിഞ്ഞുണ്ടായ അപകടം. ഡ്രൈവർക്ക് വാരിയെല്ലിന് പരിക്ക്*                                    




    മാഹി: മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് പ്രവൃത്തിക്ക് മണലുമായെത്തിയ ടോറസ് ലോറി പള്ളൂർ അടിപ്പാതയിൽ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കോതമംഗലം സ്വദേശി ഡ്രൈവർ ബിജുവിനാണ് പരിക്കേറ്റത്.വാരിയെല്ലിന് ക്ഷതം സംഭവിച്ച ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ഇന്ന് രാവിലെ മണലുമായി പാതയിൽ എത്തിയ ടോറസ് ലോറി പിന്നിലെ ടിപ്പർ ഉയർത്തി മണൽ ഇറക്കി ടിപ്പർ താഴ്ത്താതെ പാലത്തിനടിയിലൂടെ സഞ്ചരിക്കുമ്പോൾ ഉയർന്ന് നിൽക്കുന്ന ടിപ്പർ പാലത്തിൻ്റെ ഭിത്തിയിൽ തട്ടുകയായിരുന്നു.നിയന്ത്രണം വിട്ട ലോറി റോഡിൽ മറഞ്ഞു വീഴുകയായിരുന്നു - ഇ.കെ.കെ. കമ്പനിയുടെതാണ് അപകടത്തിൽപ്പെട്ട ലോറി .13 വർഷത്തോളമായി ബിജു ഈ കമ്പനിയിലെ ഡ്രൈവറാണ്

Post a Comment

Previous Post Next Post