o പാഴ് വസ്തുക്കളിൽ നിന്നും വിസ്മയം സൃഷ്ടിച്ച് ഗവ. മിഡിൽ സ്കൂൾ മാഹി
Latest News


 

പാഴ് വസ്തുക്കളിൽ നിന്നും വിസ്മയം സൃഷ്ടിച്ച് ഗവ. മിഡിൽ സ്കൂൾ മാഹി

 *പാഴ് വസ്തുക്കളിൽ നിന്നും വിസ്മയം സൃഷ്ടിച്ച് ഗവ. മിഡിൽ സ്കൂൾ മാഹി* 



മാഹി : പാഴ് വസ്തുക്കളിൽ നിന്ന് വിസ്മയം സൃഷ്ടിച്ച്  ഗവൺമെൻറ് മിഡിൽ സ്കൂൾ വിദ്യാർത്ഥികൾ ശ്രദ്ധേയരായി  .കേന്ദ്ര പദ്ധതിയുടെ ഭാഗമായ സ്വച്ഛ് സർവേഷൻ പദ്ധതിയുടെ ഭാഗമായി മാഹി മുൻസിപ്പാലിറ്റി മയ്യഴിയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾക്കായി   നടന്ന വണ്ടർ ഫ്രം വേസ്റ്റ് എന്ന പരിപാടിയുടെ ഭാഗമായാണ് കരകൗശല മേള സംഘടിപ്പിച്ചത് .




6-ാം തരം മുതൽ 8-ാം തരം വരെയുള്ള 193 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത മേളയിൽ  

ചിരട്ടകളിൽ വിദ്യാർത്ഥികൾ നടത്തിയ കരവിരുതും , ചണ ചാക്കിൽ നിർമ്മിച്ച ക്യാരി ബാഗും, ബോട്ടിൽ ആർട്ടും ശ്രദ്ധേയമായി.

  ഡിസംബർ അഞ്ചിന് തിങ്കളാഴ്ച വിദ്യാലയത്തിൽ നടന്ന മേള    സ്കൂൾ പി ടി എ പ്രസിഡണ്ട് രാജേഷ് ജോൺ ഉദ്ഘാടനം ചെയ്തു.









സ്കൂൾ പ്രധാന അധ്യാപകൻ  കെ ഷമീജിന്റെ  അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എം വി സുജയ്യ ടീച്ചർ സ്വാഗതം പറഞ്ഞു.


അധ്യാപികമാരായ പി പി ചിത്ര, ജെ സി വിദ്യ, സജിത രവി , പി ടി എ ഭാരവാഹികളായ വി കെ സജിത്ത്, ജയൻ പി ഭാസ്കർ , എന്നിവർ നേതൃത്വം നല്കി

Post a Comment

Previous Post Next Post