ദ്വി ദിന ശില്പശാല തുടങ്ങി
അദ്ധ്യാപകർക്കും അദ്ധ്യാപക വിദ്ധ്യാർഥികൾക്കും വേണ്ടിയുള്ള രണ്ടു ദിവസത്തെ ശിൽപശാല മാഹി കോ-ഓപ്പറേറ്റീവ് കോളജിൽ പ്രസിഡൻറ് സജിത്ത് നാരായണൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. വി.കെ.വിജയന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിവിൽ പോലീസ് ഓഫിസർ രഗീഷ് കടവത്ത് കുട്ടികളിലെ ലഹരി ഉപയോഗവും അത് തടയുന്നതിൽ അദ്ധ്യാപകർക്കുള്ള പങ്കിനെ കുറിച്ചും വിശദമായി പ്രതിപാദിച്ചു. കോമേർഴ്സ് വകുപ്പിലെ അസി. പ്രൊഫസർ രജിനി സ്വാഗതവും മാനേജ്മെൻറ് വകുപ്പിലെ ഹേമന്ത് നന്ദിയും പറഞ്ഞു. വകുപ്പ് മേധാവി ബജിന പരിപാടികൾ ഏകോപിപ്പിച്ചു.

Post a Comment