അഴിയൂർ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡിൽ ലഹരിവിരുദ്ധ മാഫിയക്കെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു .
അഴിയൂർ : അഴിയൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ ലഹരിമാഫിയ കാരിയറായി ഉപയോഗിച്ച വിഷയത്തിൽ പതിനെട്ടാം വാർഡ് കോട്ടിക്കൊല്ലോൻ അംഗൻവാടിയിൽ വെച്ച് ചേർന്ന യോഗത്തിൽ വാർഡ് മെംബർ സീനത്ത് ബഷീർ ചെയർമാനായും സാഹിർ പുനത്തിൽ കൺവീനറായും ലഹരി വിരുദ്ധ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു .
വൈസ് ചെയർമാൻ :ഷുഹൈബ് കൈതാൽ
ജോ : കൺവീനർ :- മർവാൻ .വിപി എന്നിവരെയും
കമ്മിറ്റി അംഗങ്ങളായി ബബിത് TP, സലീം പി , വിനീഷ്, സബാദ് VP, യൂസഫ് കുന്നുമ്മൽ , കരീം UK, രാജേഷ്, ഷാനിദ് പി , സുശീല PK, റുജീവ, ഷഹദ മറിയം , സഫൂറ എന്നിവരെയും തെരഞ്ഞെടുത്തു ...
*തീരുമാനങ്ങൾ*
1. ഹൈസ്ക്കൂൾ പരിസരത്ത് നിലവിൽ ഹോംഗാർഡ് ഇല്ലാത്തതിനാൽ രണ്ട് പോലീസുകാരെ ഡ്യൂട്ടിക്കിടുവാൻ ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് അറിയിപ്പ് കൊടുക്കാൻ തീരുമാനിച്ചു ...
2. സ്ക്കൂൾ വിട്ട് കഴിഞ്ഞാൽ മുഴുവൻ വിദ്യാർത്ഥികളും പെട്ടെന്ന് തന്നെ സ്ക്കൂൾ
പരിസരത്ത് നിന്ന് പോയി എന്ന് അധ്യാപകർ ഉറപ്പ് വരുത്താൻ സ്ക്കൂൾ പ്രിൻസിപ്പലിനോട് ആവശ്യമുന്നയിക്കുക ...
3. ഹൈസ്ക്കൂൾ പരിസരത്ത് ആവശ്യമില്ലാതെ കറങ്ങി നടക്കുന്നവരെ പ്രത്യേകം നോട്ട് ചെയ്ത് ബന്ധപ്പെട്ടവരെ അറിയിക്കാൻ വേണ്ട നടപടിയെടുക്കുക ...
4. ഹൈസ്ക്കൂൾ പ്രധാന ഗെയ്റ്റിനടുത്ത് ക്യാമറ സ്ഥാപിക്കാൻ സ്ക്കൂൾ അധികൃതരോട് ആവശ്യപ്പെടുക ...
5. തീരദേശത്ത് രാത്രികാലങ്ങളിൽ കൂട്ടം കൂടി നിന്ന് പരിസരവാസികൾക്ക് ബുദ്ദിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നവരെ പോലീസ് അധികാരികളുടെ ശ്രദ്ദയിൽ പെടുത്തുക ...
6. മയക്ക്മരുന്ന് മാഫിയക്കെതിരെ വാർഡ് ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുക ...
7.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പോലീസ് അധികാരികൾക്കും സക്കൂൾ അധികൃതർക്കും വാർഡ് മെംബറുടെ ലെറ്റർ പാഡിൽ എഴുതി കൊടുക്കാൻ തീരുമാനിച്ചു ...
കോട്ടിക്കൊല്ലോൻ അംഗൻവാടിയിൽ വെച്ച് നടന്ന പരിപാടിയിൽ വാർഡ് കൺവീനർ സാഹിർ പുനത്തിൽ സ്വാഗതം പറഞ്ഞു ... വാർഡ് മെംബർ സീനത്ത് ബഷീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബബിത് TP, മർവാൻ വിപി , സലീം പി, ഷുഹൈബ് കൈതാൽ ,വിനീഷ്, ബഷരിയ, നസ്റീന സാലിം , തുടങ്ങിയവർ പങ്കെടുത്തു .... CDS വൈസ് ചെയർപേഴ്സൺ സുശീല PK യോഗത്തിന് നന്ദി പറഞ്ഞു .

Post a Comment