*മലയാള മനോരമയും, മാഹി എം എം സി യും കൈകോർത്തു കൊണ്ട് ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിൽ ആരോഗ്യ സെമിനാർ നടത്തി.*
മാഹി : മലയാള മനോരമ, മാഹി എം എം സിയുമായി സഹകരിച്ചു കൊണ്ട് ആരോഗ്യ സെമിനാർ മാഹി മെഡിക്കൽ & ഡയഗ്നോസ്റ്റിക് സെന്ററിൽ വെച്ച് നടത്തി. മാഹി എം എം സി അഡ്മിനിസ്ട്രേറ്റർ, സോമൻ പന്തക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മാഹി എം എം സി റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോക്ടർ നാഥാഷ അധ്യക്ഷത വഹിച്ചു, തൈറോയിഡ് രോഗവും, പരിഹാരവും എന്ന വിഷയത്തിൽ ഡോക്ടർ ഫാത്തിമ വർധ, ജനറൽ ഫിസിഷ്യൻ( വടകര സഹകരണ ഹോസ്പിറ്റൽ ) ക്ലാസ് നടത്തി. മലയാള മനോരമ സർക്കുലേഷൻ മാനേജർ, പി. ജെ. മാത്യൂസ്, മലയാള മനോരമ, സർക്കുലേഷൻ എക്‌സിക്യൂട്ടീവ്, സുരേഷ്. കെ. പി., എം. എം. സി ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ, തുടങ്ങിയവർ സംസാരിച്ചു. അനുരാജ്. സി. കെ നന്ദി പറഞ്ഞു. ചടങ്ങിൽ സംബന്ധിച്ച മുഴുവൻ പേർക്കും ഇന്നത്തെ മലയാള മനോരമ ദിനപത്രവും, ഡിസംബർ മാസത്തെ ആരോഗ്യം മാസികയും, വനിത മാസികയും മലയാള മനോരമ സൗജന്യമായി വിതരണം ചെയ്‌തു.

Post a Comment