മാഹി ബൈപ്പാസ് പദ്ധതിയുടെ ടാറിങ് പ്രവൃത്തി പൂർത്തിയായി
മാഹി: മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് പദ്ധതിയുടെ ടാറിങ് പ്രവൃത്തി പൂർത്തിയായി - 18.6 കിലോമീറ്റർ പാതയിൽ 17 കിലോമീറ്ററോളം ടാറിങ്ങ് പ്രവൃത്തി മുഴുമിപ്പിച്ച് വെള്ള അടയാളങ്ങൾ വരഞ്ഞു കഴിഞ്ഞു - 2023 മാർച്ച് മാസത്തിൽ പാത ഗതാഗതത്തിനായി തുറന്നു കൊടുത്തേക്കുമെന്നാണ് സൂചന - രണ്ട് സ്ഥലങ്ങളിലാണ് കാര്യമായ പ്രവൃത്തി അവശേഷിക്കുന്നത്.
തലശേരിക്കടുത്ത നിട്ടുരിലെ ബാലത്തിൽ പാലത്തിൻ്റെയും ,മാഹി അഴിയൂരിലെ റെയിൽവെ മേൽപ്പാലത്തിൻ്റേയും പണിയാണ് പൂർത്തീകരിക്കേണ്ടത്.ഇതിൻ്റെ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അഴിയൂരിലെ റെയിൽവെ മേൽപ്പാലത്തിൻ്റെ റെയിൽവെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്
22 അടിപ്പാതകൾ പൂർത്തിയായി പെയിൻ്റിംങ് അടിച്ചു കഴിഞ്ഞു ധർമ്മടം അഞ്ചരക്കണ്ടി, കുയ്യാലി, മാഹി എന്നിവിടങ്ങളിലെ പുഴകൾക്ക് കുറുകെ നാല് പാലങ്ങളുടെ പണിയും ഏതാണ്ട് പുർത്തിയായി.ആറുവരി പാതയുടെ മധ്യത്തിലെ മീഡിയൻ നിർമ്മിച്ചു കഴിഞ്ഞു. പാതയിലെ ഏക സിഗ്നൽ സംവിധാനം പെരിങ്ങാടി സ്പിന്നിങ് മിൽ റോഡിലാണ്.ഇതിൻ്റെ പണി കെൽട്രോൺ കമ്പനി പൂർത്തീകരിച്ചു.
ഈ പാത തുറന്നാൽ മാഹി ടൗൺ, തലശേരി എന്നിവടങ്ങളിലെ ഗതാഗതക്കുരുക്കിൽ പെടാതെ 20 മിനുട്ടു കൊണ്ട് മുഴപ്പിലങ്ങാട് നിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാം - 1181 കോടി രൂപയാണ് മതിപ്പ് ചെലവ്.2018 ഒക്ടോബർ 30 നാണ് പാതയുടെ പ്രവൃത്തി ആരംഭിച്ചത്.2020 മെയ് മാസത്തിൽ പാത ഗതാഗതത്തിന് തുറന്നു കൊടുക്കേണ്ടതായിരുന്നു.എന്നാൽ അതിനിടെ വന്ന പ്രളയം, കോവിഡ് എന്നീ കാരണങ്ങളാൽ പണി നിറുത്തി വെക്കേണ്ടി വന്നു.കാലം തെറ്റി വന്ന മഴ കാരണം ടോറസ് ലോറികൾക്ക് മണ്ണ് കൊണ്ടുപോയി പാതയിൽ നിറയ്ക്കാനും കഴിഞ്ഞില്ല. തുടർന്ന് കേന്ദ്ര സർക്കാർ കാലാവധി നീട്ടിക്കൊടുത്തു. എറണാകുളത്തെ ഇ.കെ.കെ.ഇൻഫ്രാസ് ട്രെച്ചറൽ കമ്പനിയാണ് പാതയുടെ നിർമ്മാണം

Post a Comment