o പള്ളൂരിലെ ഇലക്ട്രോണിക്സ് കടകളിൽ ഷട്ടർ തകർത്ത് മൊബൈൽ ഫോണുകൾ കളവ് ചെയ്ത കേസിലെ ആസൂത്രകനെ മാഹി പോലീസ് ഡൽഹിയിൽ നിന്നും പിടികൂടി*
Latest News


 

പള്ളൂരിലെ ഇലക്ട്രോണിക്സ് കടകളിൽ ഷട്ടർ തകർത്ത് മൊബൈൽ ഫോണുകൾ കളവ് ചെയ്ത കേസിലെ ആസൂത്രകനെ മാഹി പോലീസ് ഡൽഹിയിൽ നിന്നും പിടികൂടി*

 *പള്ളൂരിലെ ഇലക്ട്രോണിക്സ് കടകളിൽ ഷട്ടർ തകർത്ത് മൊബൈൽ ഫോണുകൾ കളവ് ചെയ്ത കേസിലെ ആസൂത്രകനെ മാഹി പോലീസ് ഡൽഹിയിൽ നിന്നും പിടികൂടി* 



പള്ളൂരിലെ ഇലക്ട്രോണിക്സ് കടകളിൽ ഷട്ടർ തകർത്ത് മൊബൈൽ ഫോണുകൾ കളവ് നടത്തിയ അന്തർ സംസ്ഥാന കുറ്റവാളി അറസ്റ്റിലായി

പള്ളൂരിലെ ഇലക്ട്രോണിക്സ് ഷോപ്പുകളിൽ ഷട്ടർ തകർത്ത് കളവു നടത്തിയ  മുഖ്യ  ആസൂത്രകനായ ബീഹാർ സ്വദേശീയായ മുഹമ്മദ് ഷെഫീക്കി  (28 )നെയാണ്  പള്ളൂർ എസ് ഐ കെ സി അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെ സുന്ദർ നഗറിൽ വച്ച് അറസ്റ്റ് ചെയ്തത്. പള്ളൂരിലെ  ഇരട്ടപ്പിലാക്കൂലിലെ പ്രമുഖ ഇലക്ട്രോണിക്സ് കടയായ ഈ പ്ലാനറ്റ് ഷോറുമിലെയും , മൊബൈൽ ഹബ് എന്നി ഷോപ്പുകളിൽ നിന്നും മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും കവർച്ച നടത്തിയ കേസിലെ പ്രതിയായിരുന്നു മറ്റ് പ്രതികളായ ആസാം സ്വദേശീ വാസീർഖാൻ  ,  ബീഹാർ മോത്തിഹാരി സ്വദേശീകളായ രാഹുൽ ജൈസ്വാൾ, മുസ്ലീം ആലം തുടങ്ങിയവരെ മുൻപ് ഡൽഹിയിൽ വെച്ച് മുൻപ് മാഹി എസ് ഐ ഇളങ്കോ യുടെ നേതൃത്വത്തിലുള്ള പോലീസ്  അറസ്റ്റ് ചെയ്തിരുന്നു. ആ സമയത്ത് മുഖ്യ പ്രതിയായ മുഹമ്മദ് ഷെഫീക്ക് നേപ്പാളിലേക്ക് കടന്നുകളയുകയായിരുന്നു.  ഇപ്പോൾ നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച ബീഹാർ സ്വദേശിയായ മുഹമ്മദ് ഷെഫീക്കിനെ  മൊബൈൽ ടവർ ലൊക്കേഷനുകളും മറ്റ് നീരീക്ഷണ വിധേയമാക്കി നിരവധി മാസത്തിന്റെ അന്വേഷണത്തിന് ഒടുവിലായി ഡൽഹിയിൽ നിന്നും കടക്കാൻ ശ്രമിച്ച പ്രതിയെ അതിവിദഗ്ധമായി അന്വേഷണസംഘം വലയിലാക്കിയത്. 


അന്വേഷണ  സംഘത്തിൽ ക്രൈം സ്വാകാഡ് അംഗങ്ങളായ  എ എസ് ഐ പി വി പ്രസാദ്, ഹെഡ് കോൺസ്റ്റബിൾ സുരേന്ദ്രൻ ചടയൻ, കോൺസ്റ്റബിൾമാരായ ശ്രീജേഷ് സി വി, രോഷിത്ത് പാറമേൽ, തുടങ്ങിയവർ ഉണ്ടായിരുന്നു. അന്വേഷണത്തിന് സൈബർ സെല്ലിന്റെ അഗംങ്ങളായ എ എസ് ഐ രഞ്ജിത്ത് , ഹെഡ് കോൺസ്റ്റബിൾ സുജേഷ് പുതിയേടത്ത് തുടങ്ങിയവർ വേണ്ട സഹായങ്ങൾ നൽകി .  പുതുച്ചേരി എസ് എസ് പി (ലോ & ഓർഡർ)  ദീപികയുടെ പ്രത്യേക നിർദ്ദേശപ്രകാരം മാഹി പോലീസ് സൂപ്രണ്ട് രാജ ശങ്കർ വെള്ളാട്ടിന്റെ മേൽനോട്ടത്തിൽ ആയിരുന്നു അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന് മാഹി സർക്കിൾ ഇൻസ്പെക്ടർ ഏ ശേഖർ നേതൃത്വം നൽകി, ജൂൺ രണ്ടാം തീയതി രാത്രിയാണ് സംഭവം നടന്നത് കടയുടെ ഷട്ടറുകളിൽ വിടവുണ്ടാക്കിയായിരുന്നു പ്രതികൾ മോഷണം നടത്തിയത് മോഷണസംഘം കുറ്റ്യാടിയിലെ  കൂലിപ്പണിക്കാർ എന്ന വ്യാജേന കുറച്ചുദിവസം കുറച്ചുദിവസം അവിടെ താമസിക്കുകയും അവിടെനിന്ന് കവർച്ചാ പദ്ധതി തയ്യാറാക്കുകയും അതിനു ആവശ്യമായ മുഖ്യആസൂത്രണം നടത്തിയത് ബീഹാർ സ്വദേശീയായ  മുഹമ്മദ് ഷെഫീഖ് ആണ്. മുൻപ് സമാനമായ കേസുകളിൽ പ്രതിയാണ് ഇയാൾ രാജസ്ഥാൻ , ഡൽഹി, മഹാരാഷ്ട്ര  സംസ്ഥാന പോലീസിന്റെ പിടികിട്ടാപുള്ളിയാണ് ഇയാളുടെ പേരിൽ നിലവിൽ നിരവധി കേസ്സുകൾ ഉണ്ട് .  പ്രതിയെ മാഹി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് മുൻപാകെ ഹാജരാക്കി പ്രതിയെ മാഹി സബ്ബ് ജയിലിൽ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post