മഞ്ചക്കൽ ഭാഗത്ത് വാൽക് വേയുടെ മതിൽ തകർന്നു വീണു
മാഹി മഞ്ചക്കൽ വാൽക് വേയുടെ മതിൽ ഇന്ന് രാവിലെ തകർന്നു വീണു. . കുറേ മാസങ്ങൾ ആയി മതിൽ ചരിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഏകദേശം ആറ് മീറ്ററോളം നീളത്തിൽ മതിൽ തകർന്നിട്ടുണ്ട് . മതിലിനോട് ചേർന്ന് സന്ദർശകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ടായിരുന്നു. രാവിലെയായിരുന്നതിനാൽ വാഹനങ്ങൾ ഇല്ലാതിരുന്നത് ഭാഗ്യമായി.അപകടാവസ്ഥയിലായിരുന്ന മതിൽ പൊളിച്ചു മാറ്റുവാനുള്ള യാതൊരു നടപടിയും മാഹിയിലെ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. മഞ്ചക്കൽ ബോട്ട് ഹൗസ് മുതൽ മുണ്ടോക്ക് ഇസ്ലാഹി സെറ്ററിന്റെ സമീപത്ത് വരെ നിർമിച്ച മതിൽ പലയിടത്തും റോഡിലേക്ക് ചരിഞ്ഞ് വീഴാറായ നിലയിലാണ്.
Post a Comment