*മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തിടമ്പ് നൃത്തവും, പള്ളിവേട്ടയും നടന്നു.*
*ഏകാദശി മഹോത്സവം ഇന്ന് സമാപിക്കും*
മാഹി: മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഇന്നലെ ദീപാരാധനയ്ക്ക് ശേഷം തിടമ്പ്നൃത്തമുണ്ടായി.
തുടർന്ന് നടന്ന ശീവേലി എഴുന്നള്ളത്തിന് പള്ളിവേട്ടയുമുണ്ടായി.
ചെറിയത്ത് മണ്ടോളകാവിലെ ചടങ്ങുകൾക്ക് ശേഷം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചേർന്നു
ഇന്ന്കാലത്ത് നിർമ്മാല്യ ദർശനവും എണ്ണ അഭിഷേകവും വാകച്ചാർത്തും നടന്നു.
കാലത്ത് 9 മണിയോടെ ആറാട്ടിനെഴുന്നള്ളിക്കലിന്ശേഷം ആറാട്ടും ശേഷം കൊടിയിറക്കൽ ചടങ്ങും നടക്കും. ഉച്ചക്ക് ആറാട്ട്സദ്യയുമുണ്ടാകും


Post a Comment