o ജീവിത ശൈലീ രോഗം: ബോധവത്കരണം നടത്തി
Latest News


 

ജീവിത ശൈലീ രോഗം: ബോധവത്കരണം നടത്തി

 ജീവിത ശൈലീ രോഗം: ബോധവത്കരണം നടത്തി        



  ന്യൂമാഹി :ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം വാർഡ് രണ്ട് കരീക്കുന്ന് അംഗനവാടിയിൽ  ജീവിത ശൈലി രോഗ നിർണ്ണയ ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും നടത്തി. ബോധവൽക്കരണ പരിപാടിയും സ്ക്രീനിംഗ് ക്യാമ്പും വാർഡ് മെമ്പർ  ടി.എ. ഷർമിരാജ് ഉദ്ഘാടനം ചെയ്തു.         ജീവിത ശൈലി രോഗങ്ങൾ തടയാൻ വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കണമെന്ന് ഉദ്ഘാടകൻ വിശീദകരിച്ചു.  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ. സിറാജ് അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് വി. ജോത്സന, ആശ വർക്കർമാരായ വി.പി.സീന, പി.  മിനിമോൾ എന്നിവർ നേതൃത്വം നൽകി. ജീവിത ശൈലി രോഗങ്ങൾ തടയാൻ വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കണം എന്ന് ഉദ്ഘാടകൻ ഓർമിപ്പിച്ചു.

Post a Comment

Previous Post Next Post