കോൺസ്റ്റബിളിന് എസ് ഐ പരീക്ഷയെഴുതാൻ അനുമതി
പുതുച്ചേരി : പുതുച്ചേരിയിലെ എസ് ഐ നിയമനത്തിനായുള്ള പരീക്ഷയിൽ കോൺസ്റ്റബിൾമാർക്ക് പങ്ക്ടുക്കാൻ അനുമതി.കോൺസ്റ്റബിളിന് എസ് ഐ പരീക്ഷയെഴുതാൻ അനുമതി: പുതുച്ചേരി : പുതുച്ചേരിയിലെ എസ് ഐ നിയമനത്തിനായുള്ള പരീക്ഷയിൽ കോൺസ്റ്റബിൾമാർക്ക് പങ്ക്ടുക്കാൻ അനുമതി. പുതുച്ചേരി പോലീസ് ഡിപ്പാർട്ട്‌മെന്റിൽ എസ്‌ഐ പരീക്ഷയ്ക്ക് പോലീസ് സേനയിൽ ജോലി ചെയ്യുന്ന കോൺസ്റ്റബിൾമാർക്ക് പങ്കെടുക്കാൻ അനുമതി ചോദിച്ചെങ്കിലും പ്രായ പരിധി ചൂണ്ടിക്കാട്ടി അനുവദിച്ചില്ല.
ഇതേത്തുടർന്നാണ് എസ്ഐ പരീക്ഷയ്ക്ക് അനുമതി നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ കോൺസ്റ്റബിൾമാർ ഹർജി നൽകിയത്. ഇതെ തുടർന്ന്
ഇന്നലെ നടന്ന ഹിയറിംഗിൽ എല്ലാ പോലീസുകാർക്കും എസ്‌ഐ പരീക്ഷയിൽ പങ്കെടുക്കാൻ അനുമതി നൽകി ജസ്റ്റിസ് ജേക്കബിന്റെ ബെഞ്ച് ഉത്തരവിട്ടു. ഇതിലൂടെ കോൺസ്റ്റബിൾമാർക്ക് എസ്‌ഐ പരീക്ഷയിൽ നേരിട്ട് പങ്കെടുക്കാനും എഴുത്തുപരീക്ഷയിലും ശാരീരിക പരീക്ഷയിലും പങ്കെടുക്കാനും കഴിയും. കേസിൽ ഹർജിക്കാർക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ ജ്ഞാനശേഖർ ഹാജരായി. )
.png)
Post a Comment