o ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തിനെതിരെ അഴിയൂരിൽ വ്യാപാരികൾ പ്രതിഷേധ ധർണ്ണ നടത്തി*
Latest News


 

ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തിനെതിരെ അഴിയൂരിൽ വ്യാപാരികൾ പ്രതിഷേധ ധർണ്ണ നടത്തി*

 *ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തിനെതിരെ അഴിയൂരിൽ വ്യാപാരികൾ പ്രതിഷേധ ധർണ്ണ നടത്തി* 




അഴിയൂർ :അഴിയൂർ ഗവ ഹൈസ്ക്കൂളിൽ കഴിഞ്ഞ ദിവസം എട്ടാം ക്ലാസുകാരിയെ

ലഹരിക്കടിമപെടുത്തിയ ലഹരി മാഫിയയുടെ വിളയാട്ടത്തിനെതിരെയും , അധികൃതരുടെ നിസ്സംഗതയ്ക്കെതിരെയും അഴിയൂർ ചുങ്കം ടൗണിൽ വ്യാപാരികൾ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.



പ്രതിഷേധ ധർണ്ണ അഴിയൂർ പഞ്ചായത്ത് മർച്ചന്റ് അസ്സോസിയേഷൻ  പ്രസിഡണ്ട്

 പി കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.


അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് 

എം ടി അരവിന്ദൻ

അധ്യക്ഷത വഹിച്ചു.


വ്യാപാരി വ്യവസായി ഏകോപന സമിതി വടകര മണ്ഡലം ജനറൽ സിക്രട്ടറി ഹരീഷ് ജയരാജ് മുഖ്യ ഭാഷണം നടത്തി.


വി.പി സുരേന്ദ്രൻ, സരുൺ , സുമേഷ് കെ , നൗഷർ മഹമ്മൂദ് കെ , ഉണ്ണി, പവിത്രൻ , എന്നിവർ പങ്കെടുത്തു







അഴിയൂർ പഞ്ചായത്ത് മർച്ചന്റ് അസ്സോസിയേഷൻ സിക്രട്ടറി സാലിം പുനത്തിൽ

സ്വാഗതവും,  രഗീഷ് കെ സി  നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post