o ധർണ്ണാ സമരം നടത്തി*
Latest News


 

ധർണ്ണാ സമരം നടത്തി*

 *ധർണ്ണാ സമരം നടത്തി* 



മാഹി റെയിൽവേ സ്‌റ്റേഷനിലെ റിസർവേഷൻ കൗണ്ടർ നിർത്താനുള്ള റയിൽവേയുടെ തീരുമാനത്തിനെതിരെ മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ധർണ്ണാ സമരം നടത്തി.  ചെവ്വാഴ്ച  രാവിലെ 10 മണിക്ക് മാഹി റയിൽവേ സ്‌റ്റേഷന് മുൻ വശത്ത് നടന്ന  ധർണ്ണാ സമരം  മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി പുതുച്ചേരി ട്രേഡേർസ് ആൻഡ് ഫെഡറേഷൻ സംസ്ഥാന വൈസ്   പ്രസിഡണ്ട് കെ കെ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.


അഴിയൂർ യൂണിറ്റ് പ്രസിഡണ്ട് എം ടി അരവിന്ദൻ അധ്യക്ഷത വഹിച്ചു


ഷാജു കാനത്തിൽ സ്വാഗതം പറഞ്ഞു.


രഗീഷ് കെ സി , 

പായറ്റ അരവിന്ദൻ ,

കെ പി അനൂപ് കുമാർ , ഷാജി പിണക്കാട്ട്,

അഹമ്മദ് സമീർ, ദിനേഷ് പൂവച്ചേരി, മഹമ്മൂദ് അഴിയൂർ എന്നിവർ സംസാരിച്ചു.

ഉണ്ണി കെ നന്ദി പറഞ്ഞു.




 .

Post a Comment

Previous Post Next Post