*ന്യൂ മാഹീ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ ആഘോഷവും ശബരിമല തീർത്ഥയാത്രകരുടെ കെട്ടുനിറയും നടന്നു*
.
രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമസങ്കീർത്തനം, കെട്ടുനിറ,ഉച്ചക്ക് നാഗപൂജ മുട്ടസമര്‍പ്പണം എന്നിവ നടന്നു. ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് അയ്യപ്പസദ്യ നടന്നു.ക്ഷേത്ര പ്രസിഡന്റ് ടി പി ബാലൻ, സെക്രട്ടറി പി കെ സതീഷ് കുമാർ, ഒ വി ജയൻ, കണ്ടോത് രാജീവൻ, പൊത്തങ്ങാട്ട് രാഘവൻ,എം.പുഷ്പദാസ്,മേച്ചോളിൽ ശശി, ഷാജീഷ് സി ടി കെ എന്നിവർ നേതൃത്വം നൽകി.
ക്ഷേത്രത്തിലെ 38 മത് നാഗ പ്രതിഷ്ഠ വാർഷികം ഡിസംമ്പർ 30 വെള്ളിയാഴ്ച പാമ്പുംമേക്കാട്ട് മനയിലെ കാരണവർ ബ്രഹ്മശ്രീ പി എസ് ശ്രീധരൻ നമ്പൂതിരി നിർവഹിക്കുന്നതാണ്.



Post a Comment