*പാലിനോടൊപ്പം പ്രോട്ടീൻ പൗഡർ പദ്ധതിക്ക് മയ്യഴിയിൽ തുടക്കം*
മയ്യഴി : മാഹിയിലെ സ്കൂൾ വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടിയായ പാലിനോടൊപ്പം സായ് ഷുവർ ഹെൽത്ത് മിക്സ് പദ്ധതിക്ക് മയ്യഴിയിൽ തുടക്കമായി.
പുതുച്ചേരി വിദ്യാഭ്യാസവകുപ്പ് സായ് അന്നപൂർണ ട്രസ്റ്റിന്റെ സഹകരണത്തോടെ പുതുച്ചേരി യൂണിയൻ പ്രദേശത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കി വരുന്ന പദ്ധതിയാണിത്.
പ്രൈമറിതലത്തിലെ വിദ്യാർഥികൾക്ക് രാവിലെ പാലിനോടൊപ്പം സായ് ഷുവർ ഹെൽത്ത് മിക്സും ചേർത്താവും ഇനി പ്രൈമറി സ്കൂളിൽ പാൽ വിതരണം ചെയ്യുക.
മയ്യഴി മേഖലാതല ഉദ്ഘാടനം മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ. ഇൻ ചാർജ് ഉത്തമരാജ് മാഹി അധ്യക്ഷത വഹിച്ചു.
സായ് അന്നപൂർണ ട്രസ്റ്റ് പ്രതിനിധികളായ അലൻ സന്തോഷ്, ജയചന്ദ്രൻ, ബിനോയ്, സതീഷ്, ഗവ. എൽ.പി. സ്കൂൾ അധ്യാപകൻ എ.കെ.എൻ. ദിനേശ്, യു.ജി. എച്ച്.എസ്. പ്രഥമാധ്യാപകൻ എം. മുസ്തഫ എന്നിവർ സംസാരിച്ചു.
*

Post a Comment