*നേർവഴി വാട്സ്ആപ്പ് കൂട്ടായ്മ മുഖ്യമന്ത്രിക്ക് നിവേദനം നല്കി*
മാഹി :നേർവഴി വാട്സ്ആപ്പ് കൂട്ടായ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
മാഹിയിലെ ജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ നേരിടുന്ന പ്രയാസങ്ങളെ പറ്റി ചൂണ്ടിക്കാട്ടി.മഞ്ചക്കൽ ബോട്ട് ഹൗസും വാക് വേയും ഉൾപ്പെട്ട പ്രദേശങ്ങളിലെ മയക്കുമരുന്ന് ഉപയോഗത്തിനെപ്പറ്റിയും അവിടെ നടന്നു വരുന്ന അനാശാസ്യ നടപടിളെപ്പറ്റിയും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു.ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പരിസരങ്ങളിൽ സിസിടിവിയും ഒരു പോലീസ് ഔട്ട് പോസ്റ്റും സ്ഥിരമായിഉണ്ടാകണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.കൂടാതെ മാഹി കെ ടി സി പെട്രോൾ ബങ്ക് സമീപത്ത് ഒരു ബസ് ബേ സ്ഥാപിക്കണമെന്നും അഭ്യർത്ഥിച്ചു.കൂടാതെ മയ്യഴി പോലുള്ള കൊച്ചു പ്രദേശത്ത് നിലവിലുള്ള CRZ (COASTAL REGULATORY ZONE) നിയമത്തിലെ 100 മീറ്റർ പരിധി പൂർണമായും എടുത്തു കളയാൻ വേണ്ട നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയോട് നേർവഴി വാട്സ് അപ്പ് കൂട്ടായ്മ അഭ്യർത്ഥിച്ചു
അബ്ദുൾ ഖഫൂർ എം , കെ ഇ മമ്മു, പള്ള്യൻ പ്രമോദ്, അഹമ്മദ് പി കെ , അനില രമേശ്, അജിത പവിത്രൻ , ഹമീദ് വി കെ , ഷിഹാദ് വി കെ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
Post a Comment