*പാറക്കൽ ഗവൺമെൻറ് എൽ പി സ്കൂൾ കായികമേള 2022 സംഘടിപ്പിച്ചു .*
മാഹി : മാഹി പാറക്കൽ ഗവ.എൽ പി സ്ക്കൂൾ കായിക മേള 2022 സംഘടിപ്പിച്ചു.
മാഹി കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന മേളയിൽ ഓട്ടം, ലോങ്ങ് ജമ്പ്, ബോൾത്രോ തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
സ്കൂളിലെ 250 ഓളം കുട്ടികൾ പങ്കെടുത്ത കായിക മേള സ്കൂൾ
പ്രധാന അധ്യാപിക ഇൻ ചാർജ് റീന ചാത്തമ്പള്ളി ഫ്ളാഗ് ഓഫ് ചെയ്തു .
കായിക അധ്യാപകൻ വിനോദ് വിളപ്പിൽ മത്സരങ്ങൾ നിയന്ത്രിച്ചു . പി ടി എ പ്രസിഡണ്ട് ബൈജു പൂഴിയിൽ, അധ്യാപികമാരായ പ്രീത കെ സി , സ്വപ്ന മോഹനൻ നിഷിതകുമാരി , ഷിജി ജോസ് എന്നിവർ മേളയ്ക്ക് നേതൃത്വം നല്കി
Post a Comment