*ആശുപത്രി കാന്റീനിൽ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നതായി പരാതി*
മാഹി : മാഹി ഗവ.ആശുപത്രി കാന്റീനിൽ നിന്നുമുള്ള മലിന ജലം ദിവസവും റോഡിലേക്ക് ഒഴുക്കിവിടുന്നതായി നാട്ടുകാർ പരാതിയുയർത്തി. ആശുപത്രിയിലെത്തുന്ന രോഗികൾക്കും , വഴിയാത്രക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളം വഴിയും, മലിന ജലം വഴിയും ഉണ്ടാകുന്ന രോഗങ്ങളെപ്പറ്റി ബോധവത്ക്കരണം നടത്തുന്ന ആരോഗ്യ വകുപ്പിന്റെ കീഴിൽ തന്നെ ഉണ്ടായ ഇത്തരം അനാസ്ഥയിൽ നാട്ടുകാർ പ്രതിഷേധമറിയിച്ചു. ആരോഗ്യ വകുപ്പ് എത്രയും പെട്ടെന്ന് തന്നെ ഇതിനൊരു പരിഹാരം കാണണമെന്നും നാട്ടുകാർ പറഞ്ഞു.

Post a Comment