*തലശ്ശേരി ഗോപാലപേട്ട ചാലിൽ തിരുവാണി ഭഗവതി ക്ഷേത്രം മണ്ഡല ഉത്സവത്തിന് കൊടിയേറി*
ചാലിൽ ഗോപാലപേട്ട തിരുവാണി ഭഗവതി ക്ഷേത്രം മണ്ഡല ഉത്സവത്തിന് ക്ഷേത്രം തന്ത്രി പാറോളി ഇല്ലത്ത് പി.ഉണ്ണി നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറി. ഇന്നലെ വൈകീട്ട് 7.45 നും 9 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് കൊടിയേറ്റം നടന്നത്. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും. ഇന്നലെ രാത്രി ഡാഫോഡിൽസ് തലശ്ശേരി നയിച്ച സംഗീത സന്ധ്യ നടന്നു.
ഇന്ന് രാത്രി പത്ത് മണിക്ക് കോഴിക്കോട് സങ്കീർത്തന അവതരിപ്പിക്കുന്ന വേനലവധി നാടകം അരങ്ങേറും. ഞായറാഴ്ച്ച രാത്രി പ്രദേശത്തെ കലാപ്രതിഭകളുടെ കലാവിരുന്ന് ഉണ്ടായിരിക്കും. തിങ്കളാഴ്ച്ച രാത്രി കണ്ണൂർ സംഗീത് ഓർക്കസ്ട്ര ഗാനമേള അവതരിപ്പിക്കും. 27 ന് ചൊവ്വാഴ്ച്ച എഴുന്നള്ളത്തും തുടർന്ന് ഉത്സവത്തിന് കൊടിയിറങ്ങും

Post a Comment