ചെമ്പ്ര അയ്യപ്പൻകാവിൽ മണ്ഡലവിളക്ക് ഉത്സവം
ചെമ്പ്ര: അയ്യപ്പൻകാവിലെ മണ്ഡലവിളക്ക് 16, 17 തീയതികളിൽ ക്ഷേത്രം തന്ത്രി മുല്ലപ്പള്ളി മഹേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. 16ന് വൈകുന്നേരം 6.30ന് ദീപാരാധനക്ക് ശേഷം നിറവിളക്ക്, 7 ന് ഭജന തുടർന്ന് അത്താഴപൂജ എന്നിവ നടക്കും.17 ന് രാവിലെ 5.30 ന് നടതുറക്കൽ, 6 ന് ഗണപതിഹോമം, 8.30 ന് പശുക്കൾക്ക് പുല്ലും കഞ്ഞിയും, 10ന് നവക പൂജ, 10.30 ന് വിശേഷാൽ അഭിഷേകം, 12ന് ഉച്ചപൂജക്ക് ശേഷം പായസ ദാനം, വൈകുന്നേരം 5 ന് ചെമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന താലപ്പൊലി, 6.30 ന് തായമ്പക, രാത്രി 8 ന് അത്താഴപൂജക്ക് ശേഷം തെയ്യം പാടി നൃത്തം എന്നിവ നടക്കും.

Post a Comment