*രാജ്യത്തെപ്രയാസമനുഭവിക്കുന്നവരെചേർത്തുപിടിച്ച പാർട്ടിയാണ് മുസ്ലിം* *ലീഗ്*
*സി.കെ.സുബൈർ*
മാഹി :
രാജ്യത്തെ പ്രയാസമ നുഭവിക്കുന്നവരെയും ദുരിതമനുഭവിക്കുന്നവരെയും ചേർത്തുപിടിച്ച പാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി സി.കെ. സുബൈർ പറഞ്ഞു.
മാഹി ജില്ലാ മുസ്ലിം ലീഗ് ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പി. ടി. കെ റഷീദ്,അധ്യക്ഷത വഹിച്ചു.
പോണ്ടിച്ചേരി സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട്
ടി.ഇബ്രാഹിംകുട്ടി, ട്രഷറർ പി യൂസുഫ്,വൈസ് പ്രസിഡണ്ട് ഇ.ഷറഫുദ്ദീൻ മാസ്റ്റർ,
മുൻ മാഹീ മുൻസിപ്പാൽ കൗൺസിലർ എംപി അഹമ്മദ് ബഷീർ, തുടങ്ങിയവർ പ്രസംഗിച്ചു.
ഇ.കെ മുഹമ്മദലി സ്വാഗതവും, എ. വി. ഇസ്മായിൽ നന്ദിയും പറഞ്ഞു
മാഹി ജില്ലാ മുസ്ലിം ലീഗ് മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു..
ഭാരവാഹികളായി
പ്രസിഡന്റ്പി ടി കെ.റഷീദ്,
വൈസ് പ്രസിഡണ്ടു മാരായി.
സി.വി.സമീർ വളവിൽ,
അബ്ദുറഹിമാൻപന്തക്കൽ,
കെ എം യൂസഫ് ഹാജി
ടി സുബൈർ,
ജനറൽ സെക്രട്ടറി
ഇ കെ മുഹമ്മദ് അലി,
ജോയിന്റ് സെക്രട്ടറിമാരായി
ടി റഫീക്ക്
സമദ് ഇടവലത്ത്
അബൂബക്കർ ഗ്രാമത്തി
കെ കെ മുഹമ്മദ് അലി,
ട്രഷറർ എ വി ഇസ്മായിൽ
എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment