*_എം എൽ എ റോഡ് ചളിക്കുളമായി മാറി_*
മാഹി: മാഹി - ചാലക്കര പാതയിൽ ഫ്രഞ്ച്പ്പെട്ടിപ്പാലം കയറ്റത്തിൽ നിന്നും തിരിഞ്ഞ് ഇന്ദിര ഗാന്ധി ഗവൺമെൻറ് പോളിടെക്ക്നിക്കിലേക്ക് പോകുന്ന എം എൽ എ റോഡ് മഴ പെയ്തതോടെ ചളിക്കുളമായി മാറി. റോഡിനോട് ചേർന്ന് ഉള്ള ഭാഗത്തെ മരങ്ങൾ ആയുർവേദ തോട്ടം നിർമ്മിക്കാനെന്ന പേരിൽ മുൻപ് മുറിച്ചുമാറ്റിയിരുന്നു.ഇതിനെ തുടർന്ന് മഴ പെയ്തപ്പോൾ മുകളിൽ നിന്നും വൻതോതിൽ കുന്നിടിച്ചിലും മണ്ണു വീഴ്ച്ചയും സംഭവിച്ചിരുന്നു. അന്ന് വീണ മണ്ണ് നീക്കം ചെയ്യാതെ റോഡിൽ തന്നെ കിടന്നിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം റോഡ് പണിയുടെ ഭാഗമായി റോഡിലെ മണ്ണ് നീക്കം ചെയ്തു. ഇതിനൊപ്പം അപ്രതീക്ഷിതമായി മഴ വന്നതോടെ റോഡ് ചളിക്കുളമായി. ചളി നിറഞ്ഞതിനാൽ റോഡിലൂടെ കാൽ നടയാത്ര പോലും സാധ്യമല്ലാതായിരിക്കുന്നു. ഇരുചക്രവാഹനങ്ങൾ തെന്നിമാറി താഴെയുള്ള ഓയിൽ മില്ലിൻ്റെ ഓരത്തേക്കുള്ള കുഴിയിൽ വീഴാനും സാധ്യതയുണ്ട്.
മഴ കനത്തതും മുൻപ് വീണ മണ്ണ് നീക്കം ചെയ്തതും കുന്നിടിച്ചിൽ ഭീഷണി ഉളവാക്കുന്നുണ്ട്.ഇതിനതിരെ മുൻപ് സമീപവാസികൾ പ്രക്ഷോഭം വരെ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു

Post a Comment