*മാഹി ആനവാതുക്കൽ വേണുഗോപാലാലയ ക്ഷേത്രത്തിൽ രഥഘോഷയാത്ര നടത്തി*
മാഹി വേണുഗോപാലാലയ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് രഥഘോഷയാത്ര നടന്നു.
വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച നഗര പ്രദക്ഷിണം റെയിൽവേ സ്റ്റേഷൻ റോഡിലൂടെ അതിർത്തി, മാഹി ചെറിയ ത്ത് മണ്ടോള ക്ഷേത്രം , ചൂടിക്കോട്ട കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം , ശ്രീകൃഷ്ണ ക്ഷേത്രം , ഹോസ്പിറ്റൽ റോഡ് വഴി മെയിൻ റോഡിലൂടെ റെയിൽവേ സ്റ്റേഷൻ റോഡ് വഴി രാത്രി 11 മണിയോടെ ക്ഷേത്രത്തിലെത്തിച്ചേർന്നു
ചടങ്ങുകൾക്ക് അനിൽ ശാന്തി കാർമികത്വം വഹിച്ചു


Post a Comment