o സഹപാഠി വാർഷിക സമ്മേളനം ജനുവരി 7 ന്*
Latest News


 

സഹപാഠി വാർഷിക സമ്മേളനം ജനുവരി 7 ന്*

 *സഹപാഠി വാർഷിക സമ്മേളനം ജനുവരി 7 ന്* 



മാഹി: ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠിയുടെ അഞ്ചാം വാർഷികം ജനുവരി 7 ന് വൈ. 4.30 ന് വിവിധ പരിപാടികളോടെ ആഘോഷിക്കും.

ഇതിന് മുന്നോടിയായി ഡിസംബർ 23 ന് കാലത്ത് വിവിധ കലാ-കായിക മത്സരങ്ങളും 25 ന് രാവിലെ 9 മണിക്ക് പൊതുജനങ്ങൾക്കായി ക്രോസ് കൺട്രി ഓട്ട മത്സരവും നടക്കും.ക്രോസ്

കൺട്രി മത്സരവിജയികൾക്ക് 3000 , 2000, 1000 ക്യാഷ് പ്രൈസ് നൽകും.

ജനുവരി 7 ന്  വൈ: 4.30 ന് കെ.മോഹനൻ്റെ അദ്ധ്യക്ഷതയിൽ

രമേഷ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവ്രാജ് മീണ, ഗായകൻ എം.മുസ്തഫ മാസ്റ്റർ സംസാരിക്കും.

വിവിധ കലാപരിപാടികൾ അരങ്ങേറും. സിനിമ സീരിയൽ താരങ്ങൾ പങ്കെടുക്കുന്ന മെഗാഷോയും ഉണ്ടായിരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ കെ.മോഹനൻ, കെ.പി.കുമാരൻ, കെ.സെമീർ ,റിനേഷ് പള്ളിപ്പറമ്പത്ത് സംബന്ധിച്ചു.

Post a Comment

Previous Post Next Post