o എം.ഡി.എം.എ.യുമായി അറസ്റ്റിൽ
Latest News


 

എം.ഡി.എം.എ.യുമായി അറസ്റ്റിൽ

 *എം.ഡി.എം.എ.യുമായി അറസ്റ്റിൽ* 



ന്യൂമാഹി : ന്യൂമാഹി എക്സൈസ് ചെക്പോസ്റ്റിൽ പതിവ് പരിശോധനയ്ക്കിടെ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിലായി. മുഴപ്പിലങ്ങാട് സ്വദേശി ഫാത്തിമാസ് വീട്ടിൽ സി.പി. ബിലാലി(21)നെയാണ് പ്രിവന്റീവ് ഓഫീസർ എൻ. പദ്മരാജനും സംഘവും പിടികൂടിയത്.


125 മില്ലിഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. നടന്നുപോകുകയായിരുന്ന യുവാവിനെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു.


കേസെടുത്തശേഷം പ്രതിയെ തുടർനടപടികൾക്കായി തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പി. അജേഷ്, സി .ഇ.ഒ. ഷൈബി കുര്യൻ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post