o മാഹി ആനവാതുക്കൽ വേണുഗോപാലയ ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിന് കൊടിയേറി
Latest News


 

മാഹി ആനവാതുക്കൽ വേണുഗോപാലയ ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിന് കൊടിയേറി

 മാഹി ആനവാതുക്കൽ വേണുഗോപാലയ ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിന് കൊടിയേറി .



ഇന്ന്  വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം  അനിൽ ശാന്തിയുടെ കാർമ്മികത്വത്തിൽ കൊടിയേറി.    രാത്രി 7.30 ന് യു.ജയൻ മാസ്റ്ററും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി നടന്നു, തുടർന്ന് കളഭം വരവ്,ചൊവ്വാഴ്ച്ച വൈകുന്നേരം മഞ്ചക്കൽ ശ്രീനാരായണ മഠത്തിൽ നിന്നും ആരംഭിക്കുന്ന കാഴ്ച്ച വരവ്' ഉണ്ടായിരിക്കും 8 ന് നൃത്തനൃത്ത്യങ്ങൾ, 30 ന് വൈകുന്നേരം കക്കടവ് കുന്നുമഠത്തിൽ കളരി ഭഗവതി ക്ഷേത്രത്തിൽ നിന്നും കാഴ്ച്ച വരവ്, രാത്രി 8 ന് വോയ്സ് ഓഫ് മാഹി അവതരിപ്പിക്കുന്ന ഗാനമേള.

     ഡിസംമ്പർ 1 ന് വൈകുന്നേരം 7 ന് വളവിൽ അയ്യപ്പമഠത്തിൽ നിന്നും കാഴ്ച വരവ്, തുടർന്ന് പള്ളുർ സ്ട്രെയ്ഞ്ചേർ സ് ഡാൻസ് ക്രൂ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ, 2 ന 7 മണിക്ക് ചെറിയത്ത് മണ്ടോള ക്ഷേത്രത്തിൽ നിന്നും കാഴ്ച വരവ്, തുടർന്ന് ഭക്തിഗാനാമൃതം, 3 ന് വൈകുന്നേരം കരുവയൽ ദേശാവാസി കളുടെ കാഴ്ച്ച വരവ്' - രാത്രി 8 ന് ചാലക്കര തപസ്യ മ്യുസിക് ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന ഗാനമേള, 4 ന് ഏകാദശി ദിവസം വൈകുന്നേരം രഥോത്സവം - നഗരപ്രദക്ഷിണം, 5ന്  ഉത്സവ സമാപന ദിവസം രാവിലെ 6.30 ന് നടക്കുന്ന ഗണപതി ഹോമത്തിന് ശേഷം അഷ്ടമംഗല്യ കാഴ്ച്ചയോടെ ക്ഷേത്രക്കുളത്തിൽ ആറാട്ട് - തുടർന്ന് കൊടിയിറക്കത്തോടെ ഒരാഴ്ചക്കാലം നീണ്ടു നില്ക്കുന്ന ഉത്സവം സമാപിക്കും

Post a Comment

Previous Post Next Post