മുഖ്യമന്ത്രിക്ക് നിവേദനം നൽകി
മാഹിയിലെ ഭിന്നശേഷി ക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രിയദർശിനി സോഷ്യൽ ആക്ഷൻ ഫോറം ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മാസത്തിൽ ലഭിച്ചിരുന്ന സൗജന്യ അരി, തുണി വിതരണം, യാത്രാബത്ത എന്നിവ വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. സ്കോളർഷിപ്പ്,സ്വയം തൊഴിൽ വായ്പ, തിരിച്ചറിയൽ കാർഡ് എന്നിവ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.വി.ഹരീന്ദ്രൻ, ശിവൻ തിരുവങ്ങാടൻ,, കെ.കെ.പവിത്രൻ, അജിത.എൻ, ശ്രീജ എം,, ജയശ്രീ, കനക വല്ലി എന്നിവർ നിവേദനം നല്കി. ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ മേഖലയിലെ സ്കോളൾ ഷിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന്.നിലവിൽ മടങ്ങി കിടക്കുന്ന ആനൂകൂല്യങ്ങൾ പുന:സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി രംഗസാമി പ്രിയദർശിനി സോഷ്യൽ ആക്ഷൻ ഫോറം ഭാരവാഹികളോട് പറഞ്ഞു.
Post a Comment