മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
ജോയിൻറ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻ,
മാഹി
പുതുശ്ശേരി മുഖ്യമന്ത്രിക്ക് മയ്യഴിയുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം സമർപ്പിച്ചു.
മാഹി _പുതുശ്ശേരി റൂട്ടിൽ പുതിയ ബസ് അനുവദിക്കുക,
മാഹി സിറ്റി ബസ് എട്ടെണ്ണം സർവ്വീസ് നടത്തിയത് ഇപ്പോൾ നാല് ബസ്സായി ചുരുങ്ങിയത് കൊണ്ട് പ്രദേശവാസികൾ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കുക.
മുൻസിപ്പൽ റോഡ് റീടാർ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയത്.
എം. പി. ശിവദാസൻ, ഷിനോജ് രാമചന്ദ്രൻ, എം. ശ്രീജയൻ, സുജിത് കുമാർ, അനുപമ സഹദേവൻ, അഹമ്മദ് ടി.പി, വിനയൻ, സഹദേവൻ അച്ചമ്പത്ത്, എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
Post a Comment