മാഹി - പുതുച്ചേരി റൂട്ടിൽ പുതിയ ബസ്സുകൾ രണ്ട് മാസത്തിനകം :മുഖ്യമന്ത്രി
മാഹി രണ്ട് മാസത്തിനകം മാഹി - പുതുച്ചേരി റൂട്ടിൽ പഴയ ബസ്സുകൾക്ക് പകരം പുതിയ പി.ആർ.ടി.സി.ബസ്സ് സർവ്വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി എൻ.രംഗസ്വാമി ജനശബ്ദം മാഹിയുടെ നിവേദകസംഘത്തിന് ഉറപ്പ് നൽകി.
വർഷങ്ങൾക്ക് മുമ്പ് നിലച്ചുപോയ റേഷൻ സംവിധാനം പുന:സ്ഥാപിക്കണമെന്നും, കൊറോണക്ക് ശേഷം വിവിധ സർക്കാർ വകുപ്പുകളിൽ നടക്കാനിരിക്കുന്ന നിയമനങ്ങളിൽ രണ്ട് വയസ്സിൻ്റെ ഇളവ് അനുവദിക്കണമെന്നും ടി.എം.സുധാകരൻ, സുരേഷ് പന്തക്കൽ, ചാലക്കര പുരുഷു, ദാസൻ കാണി, ഷൈജപാറക്കൽ, ജസീമ മുസ്തഫ, ഷിബു, എന്നിവരടങ്ങിയ നിവേദക സംഘം ആവശ്യപ്പെട്ടു.
Post a Comment